വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികാതിക്രമം; കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്

കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. എം സി അതുലിനെതിരെയാണ് കേസ് എടുത്തത്. കെ എസ് യു പ്രവർത്തകയുടെ പരാതിയിലാണ് കേസ് എടുത്തത്. കണ്ണൂർ വനിതാ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്.

കമ്മീഷണർക്ക് ലഭിച്ച പരാതി പിന്നീട് വനിതാ സെല്ലിലേക്ക് കൈമാറുകയായിരുന്നു. ലൈം​ഗികാതിക്രമം, വിവാഹ വാ​ഗ്ദാനം നൽകി സാമ്പത്തികമായി ചൂഷണം ചെയ്യൽ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ. വിവാഹവാ​ഗ്ദാനം നൽകി തന്റെ കൈയിൽ നിന്ന് ഏകദേശം 1 ലക്ഷത്തോളം രൂപ തട്ടിയതായി പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് പ്രതിയ്ക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ALSO READ; ‘മോദിയുടേത് പരാജയം മറച്ചുവയ്ക്കാനുളള നാടകം മാത്രം’; സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News