
ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പുനലൂർ പോലീസിന്റെ പിടിയിൽ. കൊല്ലം ആയത്തിൽ സ്വദേശി നാൽപ്പതു വയസ്സുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പീഡനം നടന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ അംഗമായ ആറു വയസുകാരിയെ ആണ് സാനിഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജനറൽ കമ്പാർട്ട്മെന്റിൽ നിലത്ത് കിടന്ന് ഉറങ്ങുമ്പോവാണ് സംഭവം. കേരളത്തിൽ തീർഥാടനം നടത്തി മടങ്ങവേയാണ് സംഭവം.
ALSO READ; തൃശൂരിൽ മുഖം മറച്ചെത്തിയ ആൾ യുവാവിനെ തലയ്ക്കടിച്ചുവീഴ്ത്തി
പ്രതി കുഞ്ഞിനെ എടുത്ത് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. തൊട്ടടുത്ത് ഇരുന്ന സ്ത്രീയാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. വീഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചു കൊടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

