പശുവിനെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം ; പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍ഗോഡ് പീലിക്കോട് കൊല്ലറോടിയില്‍ പുല്ല് മേയാന്‍ കെട്ടിയ പശുവിന് നേരെ പീഡന ശ്രമം. പശുവിനെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ നടത്തിയ തെരച്ചിലില്‍ റെയില്‍വേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടില്‍ കാലും വാലും മൂക്ക് കയറും വലിഞ്ഞു മുറുക്കി കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടര്‍ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി. കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ ഓടി പോകുന്നത് കണ്ടതായി ഉടമസ്ഥന്‍ ചന്തേര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ALSO READ:  ‘മഴ മുറുകുന്നു’, സുരക്ഷ കണക്കിലെടുത്ത് പാലക്കാടിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു

ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. നിലവില്‍ കേസെടുത്തിട്ടില്ല. ലൈംഗികാതിക്രമത്തിന് ശ്രമം നടത്തിയ ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News