അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; 15കാരനും 13കാരനുമായ അയല്‍വാസികള്‍ പിടിയില്‍

അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് അഞ്ചുവയസ്സുകാരിക്ക് നേരേ അതിക്രമമുണ്ടായത്. മുംബൈയിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികളായ 15, 13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പൊലീസ് പിടികൂടിയത്.

അറസ്റ്റിലായ രണ്ടുപേരും പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ്. ഇരുവരെയും പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ ആണ്‍കുട്ടികള്‍ അഞ്ചുവയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയും അവരവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിചയമുള്ളവരായതിനാലാണ് പെണ്‍കുട്ടി പ്രതികള്‍ക്കൊപ്പം പോയതെന്നും എന്നാല്‍ ആളൊഴിഞ്ഞസ്ഥലത്തുവെച്ച് ഇരുവരും കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് പോലീസ് പറയുന്നത്.

സംഭവത്തിന് ശേഷം ഇരുവരും ഒന്നുമറിയാത്തപോലെ അവരവരുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതേസമയം പ്രതികളുടെ കുടുംബങ്ങളും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ നല്ലബന്ധത്തിലാണെന്നും മറ്റുപ്രശ്നങ്ങളില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ കുറ്റങ്ങള്‍, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രണ്ട് പ്രതികള്‍ക്കെതിരെയും ഐപിസി വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News