വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

വയനാട്ടിൽ വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റ്‌. തലപ്പുഴ എടപ്പാട്ട് വീട്ടില്‍ ഇഎം മോവിനെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. നെതര്‍ലാന്‍ഡുകാരിയായ യുവതി എ ഡി ജി പിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ്‌ രജിസ്റ്റർ ചെയ്തിരുന്നു.

ALSO READ: ബുക്കും പേപ്പറും ചോദിച്ചു, ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ കാറില്‍ അമിതവേഗതിയില്‍ വലിച്ചിഴച്ച് മദ്യപിച്ച ഡ്രൈവര്‍, വീഡിയോ

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടിലെ മസാജ് സെന്ററിൽ വെച്ചാണ്‌ ലൈംഗികാതിക്രമം നടന്നത്‌. നെതര്‍ലാന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിനാണ്‌ എ.ഡി.ജി.പിക്ക് ഇമെയിലൂടെ പരാതി നല്‍ൽകിയത്‌. ഇന്ത്യയിലെ നിയമ നടപടികളിലെ അറിവില്ലായ്മയാണ്‌ പരാതി നൽകാൻ വൈകിയതെന്നാണ്‌ യുവതി പറയുന്നത്‌.കേസെടുത്ത വിവരമറിഞ്ഞ് ഒളിവിലായിരുന്ന പ്രതിയെ വീട്ടില്‍ നിന്നാണ്‌ കസ്റ്റഡിയിലെടുത്തത്‌.

ALSO READ: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള!

കോടതിയിൽ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്‌. വിദേശ വനിതക്ക് ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന്‌ ശേഷമാണ്‌ പൊലീസ്‌ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News