വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ സമരവുമായി എസ്എഫ്ഐ

കാസർകോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണമുയർന്ന അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ സമരവുമായി എസ്എഫ്ഐ. പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെയാണ് ജോലിയിലേക്ക് തിരിച്ചെടുത്തത്. വിസിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിസി ഓഫീസ് ഉപരോധിച്ചു.

ALSO READ: ‘ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന തീയാണ് ആനി രാജ’; ശ്രദ്ധേയമായി ഫേസ്ബുക്ക്കുറിപ്പ്

വിസി എസ്എഫ്ഐ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. സസ്പൻഷൻ പിൻവലിച്ച സർവ്വകലാശാല നടപടി റദ്ദ് ചെയ്യണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. അധ്യാപകനെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്നാണ് എസ്എഫ്ഐയുടെ തീരുമാനം. കോളേജ് പ്രവേശന കവാടങ്ങളും എസ് എഫ് ഐ പ്രവർത്തകർ ഉപരോധിച്ചു. അധ്യാപകൻ്റെ ക്യാബിനിൽ എസ് എഫ് ഐ കൊടി നാട്ടി ഗെറ്റൗട്ട് പോസ്റ്റർ പതിച്ചു. വരും ദിവസങ്ങളിലും സമരം തുടരും.

ALSO READ: ‘ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന തീയാണ് ആനി രാജ’; ശ്രദ്ധേയമായി ഫേസ്ബുക്ക്കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News