
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല കൊച്ചുതുണ്ടിൽ വീട്ടിൽ ശശി(60) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് മുതലെടുത്ത പ്രതി ശശി, സ്വന്തം വീട്ടിൽ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയായിരുന്നു. ഇപ്പോൾ കുട്ടിക്ക് 16 വയസ്സ് കഴിഞ്ഞു.
സ്കൂളിൽ എത്താതിരുന്ന കുട്ടിക്ക് അധികൃതർ കൗൺസിലിംഗ് നൽകിയപ്പോഴാണ് ലൈംഗിക അതിക്രമത്തെപ്പറ്റി അറിയുന്നത്. തുടർന്ന്, പന്തളം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഉടനടി കുട്ടിയുടെ വിശദമായ മൊഴിയെടുക്കുകയും, തുടർന്ന് അന്നുതന്നെ കോടതിയിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. ഈമാസം അഞ്ചിനാണ് പൊലീസ് വിവരം അറിഞ്ഞതും കേസ് രജിസ്റ്റർ ചെയ്തതും.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുകയും വീടുകളിൽ നിന്നും ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ, പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഓമാരായ എസ് അൻവർഷാ, കെ അമീഷ്, ആർ രഞ്ജിത്ത്, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

