
നടനും സോഷ്യൽ മീഡിയ താരവുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതിയുമായി യുവതി രംഗത്ത്. നഗ്നദൃശ്യങ്ങൾ പകർത്തി ഷിയാസ് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പാലാരിവട്ടം പോലീസിലാണ് യുവതി പരാതി നൽകിയത്. മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോൾ പരാതി നൽകുന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നതെന്നും 2024 ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായെന്നും യുവതിയുടെ മൊഴിയിലുണ്ട്. ആദ്യ ഘട്ടത്തിൽ പലപ്പോഴായി നടൻ പത്ത് ലക്ഷം രൂപ വാങ്ങിയെന്നും തൻറെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരിൽ 22 ലക്ഷം രൂപ പിന്നെയും വാങ്ങിയെന്നും യുവതി പറയുന്നു. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.
also read: കല്യാണ മണ്ഡപത്തിൽ നിന്ന് ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായി; മോഷണം പോയത്എൻആർഐ ഡോക്ടറുടെ സ്വർണം
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വർഷങ്ങൾക്ക് മുൻപ് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു.തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നുമായിരുന്നു അന്നത്തെ പരാതി. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് അന്ന് ഷിയാസ് കരീമിനെ പിടികൂടിയത്. എറണാംകുളത്ത് ഫിറ്റ്‌നസ് ട്രെയ്‌നറായിരുന്ന കാസർകോട് സ്വദേശിനിയാണ് അന്ന് നടനെതിരെ പരാതി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

