സ്വകാര്യബസില്‍ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ അറസ്റ്റിൽ

പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖാണ് (48) പിടിയിലായത്.

സ്‌കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപകരോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തൃത്താല എസ്.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബ്ദുല്‍ റസാഖിനെ കോടതി റിമാന്‍ഡ് ചെയ്തു.

also read; കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News