
വാർഷിക പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല മേൽവെട്ടൂർ കോണത്തുവിള റബിൻ മൻസിലിൽ അജ്മൽ (20) (അജി) ആണ് പിടിയിലായത്. പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്രതി പിന്തുടരുകയും തന്റെ താല്പര്യം അറിയിക്കുകയും ചെയ്തു.
Also read: കുട്ടനാടിന് പുത്തൻ ഉണർവ്: ‘നമ്മൾ നവകേരളത്തിലേയ്ക്ക്’; പടഹാരം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
പെൺകുട്ടി ഇത് നിഷേധിച്ചതിനെത്തുടർന്ന് പ്രതികാര ബുദ്ധിയോടെ ഇയാൾ കുട്ടിയെ ശാരീരികമായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
വർക്കല ഡിവൈഎസ്പി ബിജു.വി നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഓ വിനോദ്കുമാർ വി.കെ യുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇതിഹാസ്.ജി.നായർ, ജയൻ, ലിജോ ടോം ജോസ്, ആദർശ്, നിതിൻ ലൂക്കോസ്, രാകേഷ് ആർ നായർ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

