പെരുമ്പാവൂരിലെ ലൈംഗികാതിക്രമം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റൂറൽ എസ്പി. അസം സ്വദേശി സജാ ലാലാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

Also Read; ടിപ്പറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; കാറിന്റെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീണ രണ്ടുവയസുകാരന് ദാരുണാന്ത്യം

അതിഥിത്തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് അതിക്രമം ഉണ്ടായത്. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. നിലവിൽ കുഞ്ഞ് ആശുപത്രിയിലാണ്. ഇന്നലെ അർധരാത്രിയോടെ പൊലീസ് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read; “എനിക്ക് ഇന്ത്യക്കാരെ മടുത്തു, നിങ്ങളെന്നെ സുഹൃത്താക്കാമോ”; റഷ്യൻ യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്, വീഡിയോ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News