പത്തുവയസുകാരിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; 56 കാരന് കഠിനതടവും പിഴയും

പ​ത്തു​വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് ശിക്ഷ വിധിച്ചു. അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ​യുമാണ് ശി​ക്ഷ. മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി മൂ​ലി​പ​റ​മ്പി​ൽ മ​ത്താ​യി​യെ​യാ​ണ് (56) തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ല്‍ കോ​ട​തി ശിക്ഷിച്ചത്. പോ​ക്സോ നി​യ​മം ഒ​മ്പ​ത്, 10 വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 354 എ (​ഒ​ന്ന്), എ (​ര​ണ്ട്) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷ​വി​ധി. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം അ​ഞ്ചു​മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മം 357 പ്ര​കാ​രം അ​തി​ജീ​വി​ത​ക്ക് പിഴത്തുക ന​ൽ​ക​ണം.

also read :മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത് . ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക്ക് നേ​രെ​യാ​ണ് പ്ര​തി ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 13 സാ​ക്ഷി​ക​യാണ് വി​സ്ത​രിച്ചത്. തെളിവിനായി 12 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​എം. ര​തീ​ഷ് കു​മാ​റാണ് ശിക്ഷ വിധിച്ചത്.

also read :ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News