പീഡന പരാതി; ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് രാജിവെച്ചു

ഉത്തര്‍പ്രദേശില്‍ നടിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് രാജിവെച്ച് സഹാറന്‍പൂര്‍ ബിജെപി നേതാവ് പുനീത് ത്യാഗി. 250ഓളം സിനികളില്‍ അഭിനയിച്ച നടിയാണ് ബിജെപി നേതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ALSO READ:അസമില്‍ അഗര്‍ത്തല-ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

ബിജെപി നേതാവ് തന്നെ ഏറെ കാലമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനസികമായി ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും നടി വെളിപ്പെടുത്തി. ഭര്‍ത്താവുമായി ഏറെക്കാലമായി അകന്ന് താമസിക്കുകയാണ് താനെന്നും നടി പറഞ്ഞു.

ALSO READ:സെപ്റ്റംബർ മാസത്തെ യു ജി സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

തന്റെ മകനുമായി അടുത്ത ബന്ധമുണ്ടാക്കിയ ത്യാഗി തനിക്കും ഇടയ്ക്കിടെ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. പുതിയൊരു പങ്കാളിയെ ലഭിച്ചുവെന്ന വിശ്വാസത്തില്‍ മാസങ്ങളോളം തങ്ങള്‍ വളരെ അടുത്ത ബന്ധം തുടര്‍ന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം ത്യാഗി അകല്‍ച്ച പാലിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. സംഭവത്തില്‍ യു പി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും നടി തുറന്നുപറഞ്ഞു.

അതേസമയം ലൈംഗിക പീഡനത്തിന് ഇരയായെന്ന നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ത്യാഗിയുടെ പ്രതികരണം. നടിയുടെ ആരോപണത്തിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുനീത് ത്യാഗി രാജി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News