
എസ് എഫ് ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് ഇന്ന് പതാക ഉയരും. വൈകീട്ട് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ മന്ത്രി പി എ മുഹമ്മദ് റിയാസാണ് ശുഭ്ര പതാക ഉയർത്തുക. പ്രതിനിധി സമ്മേളനം നാളെ ആരംഭിക്കും.
എസ് എഫ് ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തെ വരവേൽക്കാനൊരുങ്ങി സാഹിത്യ നഗരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് കോഴിക്കോട് സ്വീകരണം നൽകി. 517 പ്രതിനിധികൾ, 198 നിരീക്ഷകർ, 77 കേന്ദ്രകമ്മിറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളന നഗറിലേക്കുള്ള പതാക , ദീപശിഖാ ജാഥകൾ വൈകീട്ട് പൊതുസമ്മേളന നഗറിൽ സംഗമിക്കും. കൊടിമര ജാഥ കൂത്തുപറമ്പിലെ കെ വി സുധീഷ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് എത്തുന്നത്.
Also Read: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കില്ല; ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി
നാളെ പലസ്തീൻ സോളിഡാരിറ്റി മഞ്ചിലെ സീതാറാം യെച്ചൂരി – നേപ്പാൾ ദേവ് ഭ്യട്ടാചാര്യ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ, തിയറ്റർ ആർട്ടിസ്റ്റ് എം കെ റൈന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 28 ന് എസ് എഫ് ഐ മുൻ ഭാരവാഹികളുടെ സംഗമത്തിൽ എം എ ബേബി, പ്രകാശ് കരാട്ട്, ബിമൻ ബസു, എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുക്കും. 30 ന് വിദ്യാർത്ഥി റാലിയോടെ സമ്മേളനം സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here