
എസ് എഫ് ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം ഈ മാസം അവസാനം കോഴിക്കോട് വെച്ച് നടക്കും. 27 നാണ് പ്രതിനിധി സമ്മേളനം. 30 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ഈ മാസം 27, 28,29, 30 തിയ്യതികളിലാണ് എസ് എഫ് ഐയുടെ അഖിലേന്ത്യസമ്മേളനത്തിന് കോഴിക്കോട് വേദിയാവുക. ജൂൺ 20 ന് രാജ്യവ്യാപകമായി പതാക ദിനമായി ആചരിക്കും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാവുന്നതായും വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചതായും സംഘാടകസമിതി ചെയർകൂടിയായ മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി
കൊടിമര ജാഥ ജൂൺ 26 ന് രാവിലെ കൂത്തുപറമ്പിലെ കെ.വി സുധിഷ് സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. പതാകജാഥ ചെറുതോണിയിലെ ധിരജ് രാജേന്ദ്രൻ്റെ കാലലയത്തിന് മുൻപിൽ നിന്ന് ആരംഭിക്കും. ദിപശിഖ മധുരയിൽ നിന്ന് ആരംഭിക്കും. 27 ന് നടക്കുന്ന പ്രതിനിധി സമ്മേഒനം മാധ്യമപ്രവർത്തകൻ ശശികുമാർ,എം കെ റൈന ചേർന്ന് ഉദ്ഘാടനം ചെയ്യുക. 30 ന് പൊതുസമ്മേളനം വിദ്യാർത്ഥി റാലിയും നടക്കും.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് SFI സംസ്ഥാന സെക്രട്ടറി പി.എസ് സജ്ജീവ് വ്യക്തമാക്കി.
സമ്മേളനത്തിൽ 519 പ്രതിനിധികൾ, 184 നിരീക്ഷകർ,80 കേന്ദ്രകമ്മിറ്റി അംഗങ്ങൾ പങ്കടുക്കും. കോഴിക്കോട് നടന്ന വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺറവിനറും CPIM ജില്ല സെക്രട്ടറിയുമായ എം മെവബുബ്, സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, SFI ജില്ല സെക്രട്ടറി പി താജുദിൻ തുടങ്ങിയവർ പങ്കെടുത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here