
എസ് എഫ് ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിൻ്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. രാജ്യഭരണം കോര്‍പറേറ്റുകള്‍ ഏറ്റെടുത്തപ്പോള്‍ വിദ്യാഭ്യാസ മേഖല മോദിയും കൂട്ടരും ആര്‍എസ്എസിനെ ഏല്‍പ്പിച്ചുകൊടുത്തെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.
ജൂൺ 27 മുതൽ 30 വരെ കോഴിക്കോട്ട് ചേരുന്ന എസ് എഫ് ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിൻ്റെ വിജയത്തിനായി 1001 അംഗ സംഘാടകസമിതി രൂപീകരിച്ചു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ജനറൽ കൺവീനറും മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനും സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ട്രഷററുമായാണ് സംഘാടകസമിതി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
Also read: കഞ്ചാവ് വിൽപ്പന സംഘം സി പി ഐ എം നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അധ്യക്ഷനായി. സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ ബിശ്വാസ്, വൈസ് പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡൻ്റ്എം ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ജൂൺ 27, 28, 29 തീയതികളിൽ പ്രതിനിധി സമ്മേളനവും -30ന് റാലിയും പൊതുസമ്മേളനവും കോഴിക്കോട് നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

