‘അറിവിന്റെ വിശാലമായ ലോകം ജനകീയമായി… വിദ്യാഭ്യാസത്തിന്റെ സാമൂഹിക ഉത്തരവാദിത്തമറിയണം’…. എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനം പ്രചരണ വീഡിയോ കാണാം!

ആദിമ മനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള മനുഷ്യകുലത്തിന്റെ യാത്രയും അതിനിടയില്‍ മനുഷ്യര്‍ കടന്നുപോയ കഷ്ടപ്പാടുകളും സമത്വത്തിനായുള്ള പോരാട്ടവും വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനുമുള്ള പ്രാധാന്യവുമെല്ലാം ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ ഒരുക്കിയ അഖിലേന്ത്യ സമ്മേളന പ്രചരണ വീഡിയോ..

ALSO READ: കേരള സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് ഭാരതാംബ ചിത്രം; പ്രതിഷേധങ്ങൾക്കിടെ സെനറ്റ് ഹാളിലെത്തി ഗവർണർ; സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എസ്എഫ്ഐ

അറിവുനേടാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടാകണം, അറിവ് ജനാധിപത്യപരമായ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാന്‍ കഴിയണം. ജനാധിപത്യപരമായി അറിവ് കൈമാറാന്‍ കഴിയണം. അതിന് തുല്യതയുള്ളൊരു സാമൂഹിക വ്യവസ്ഥ രൂപപ്പെടണം, സോഷ്യലിസ്റ്റ് വ്യവസ്ഥ രൂപപ്പെടണം. അതിനായി സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യത്തിന്റെ സോഷ്യലിസത്തിന്റെ വെണ്‍ പതാക ഉയരണമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ പുതിയ തലുമറയ്ക്ക് നല്‍കുന്നത്.

SFI പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാനായി കോഴിക്കോടെത്തിയ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് ആവേശകരമായ വരവേല്‍പ്പ്. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘത്തിന് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണത്തിന് ഗവര്‍ണ്ണര്‍മാരെ RSS ആയുധമാക്കുന്നതായി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മയൂഖ ബിശ്വാസ് പറഞ്ഞു.

ALSO READ: “രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പതിനൊന്നാം വർഷം; ജനാധിപത്യം കാത്ത് സൂക്ഷിക്കാൻ നാം നിരന്തരം സമര സജ്ജരായി ഇരിക്കണം”; എം എ ബേബി

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ ലിന്റൊ ജോസഫ് എം എല്‍ എ, SFI അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളന പ്രതിനിധികളെ സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് ആദ്യം എത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇന്നെത്തും. ജൂണ്‍ 27 മുതല്‍ 30 വരെയാണ് SFI അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് വേദിയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News