
എസ് എഫ് ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം അലങ്കോലപ്പെടുത്താൻ ശ്രമിച്ച എ ബി വി പി യുവമോർച്ച ക്രിമിനലുകൾക്കെതിരെ പ്രതിഷേധിക്കുക.
എസ് എഫ് ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ വെച്ച് സംഘടിപ്പിച്ച എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സെമിനാറും സംഘടിച്ചെത്തിയ എ ബി വി പി -യുവമോർച്ച ക്രിമിനൽ സംഘം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.
Also read: പരിശീലനപ്പറക്കലിനിടെ തിരുവനന്തപുരത്ത് അടിയന്തരമായിറക്കിയ യുദ്ധവിമാനം എഫ്-35 ബി മടങ്ങാൻ വൈകും
പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സഖാവ് വി.ശിവൻകുട്ടിയെ ഹാളിനടുത്ത് വെച്ച് തടയാൻ ശ്രമിക്കുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ കാറ്റിൽപ്പറത്താൻ സംഘപരിവാരം ശ്രമിക്കുന്ന കാലത്ത് അതിനെതിരെ രാഷ്ട്രീയമായി നിലപാട് എടുക്കുന്നവർക്കെതിരെ നടത്തുന്ന ഭീഷണികളെയും അതിക്രമത്തെയും തുടർന്നും ചെറുത്ത് തോൽപ്പിക്കുമെന്നും നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരുടെ ഇത്തരം ഹീനമായ പ്രവർത്തികൾക്കെതിരെ പ്രതിഷേധിക്കണമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here