‘വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആര്‍എസ്എസ് ആയുധപരിശീലനത്തിന് ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധം’: എസ്എഫ്‌ഐ

വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസിന്റെ പ്രവൃത്തികള്‍ തികച്ചും അപലപനീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എഫ്‌ഐ. വിദ്യാലയങ്ങള്‍ വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാണ് അവ യുക്തിയും സഹിഷ്ണുതയും വളര്‍ത്തേണ്ടതുള്ള ഇടങ്ങളാണ്. അതുപോലെ, ക്ഷേത്രങ്ങള്‍ ആത്മീയതയുടെ അടയാളങ്ങളായിരിക്കണം, ഭീതി വിതയ്ക്കാനുള്ള വേദികളല്ലെന്നും എസ്എഫ്‌ഐ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ആര്‍എസ്എസ് ആയുധ പരിശീലന ക്യാമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംസമൂഹത്തിനും ഭിന്നതയുണ്ടാക്കി അക്രമത്തിനും അശാന്തിക്കും വഴിവെയ്ക്കുന്നവയാണ്. വിദ്യാര്‍ത്ഥികളെയും ഭക്തജനങ്ങളെയും ഇളവുകള്‍ ഉപയോഗിച്ച് തീവ്രവാദത്തിലേക്ക് യുക്തിഹീനമായി വലിച്ചിഴക്കുന്ന ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും എസ്എഫ്‌ഐ അറിയിച്ചു.

ALSO READ: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാം ; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

നിയമവും ഭരണഘടനയും പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയുധപരിശീലനം പോലുള്ള നടപടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കപ്പെടണം. സമൂഹത്തിലെ എല്ലാ ജനങ്ങളും ഇത്തരത്തിലുള്ള വര്‍ഗീയ പ്രേരിത പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുകയും സമാധാനത്തിനും ഐക്യത്തിനുമുള്ള നിലപാടില്‍ ഉറച്ചുനില്ക്കുകയും വേണം.
ഒപ്പം ഇത്തരം ആയുധ പരിശീലനത്തിന് മാര്‍ ഇവാനിയോസ് കോളേജ്ഗ്രൗണ്ട് വിട്ടുനല്‍കിയ നടപടി തീര്‍ത്തും വര്‍ഗീയതയും, അക്രമ വാഴ്ചയെയും പ്രോത്സാഹിപ്പിക്കുന്നതിനുതകും ആയതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തെ കണ്ട് ആര്‍എസ്എസ് നടത്തുന്ന ആയുധപരിശീലനം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ ഉടനടി നടത്തണമെന്ന് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News