നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതില്‍ അപലപിച്ച് എസ്എഫ്‌ഐ അഖിലേന്ത്യ കമ്മിറ്റി

നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതില്‍ അപലപിച്ച് എസ്എഫ്‌ഐ അഖിലേന്ത്യ കമ്മിറ്റി. പരീക്ഷ റദ്ദാക്കിയത് വിദ്യാര്‍ത്ഥി വിരുദ്ധ നടപടിയെന്നും എന്‍ടിഎയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും എസ്എഫ്‌ഐ അഖിലേന്ത്യ കമ്മിറ്റി അറിയിച്ചു.

ALSO READ:മലപ്പുറത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

എന്‍ടിഎ ഡയറക്ടറെ മാറ്റിയാല്‍ വിദ്യാര്‍ത്ഥി രോഷം നില്‍ക്കില്ല. എന്‍ടിഎയെ പിരിച്ചുവിടണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. CSIR-UGC NET, NEET PG പരീക്ഷ റദ്ദാക്കിയതിന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ മോദിക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുമെന്നും എസ്എഫ്‌ഐ മുന്നറിയിപ്പ് നല്‍കി.

ALSO READ:കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News