കേന്ദ്ര സർക്കാരിൻ്റെ ശരിയല്ലാത്ത വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരളം വലിയ പോരാട്ടം നടത്തി, കേന്ദ്രം അതിന്റെ പക തീർക്കുന്നു: മുഖ്യമന്ത്രി

PINARAYI VIJAYAN

കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൻ്റെ ശരിയല്ലാത്ത വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരളം വലിയ പോരാട്ടം നടത്തി. പാഠ പുസ്തകം തിരുത്തിയ ഘട്ടത്തിൽ കേരളം ആ ഭാഗം പഠിപ്പിക്കാൻ തയ്യാറായി. ആ സമീപനങ്ങൾ സ്വീകരിച്ചതിന് കേന്ദ്രം കേരളത്തോട് പക തീർക്കുന്നു. എസ്എഫ്ഐ 18-ാം അഖിലേന്ത്യാ പൊതു സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥി പ്രശ്നങ്ങളിൽ എസ്എഫ്ഐ നല്ല നിലയിൽ ഇടപ്പെടുന്നു. എസ്എഫ്ഐക്ക് വലിയ ഉത്തരവാദിത്തമുള്ള കാലമാണ്. വിദ്യാഭ്യാസരംഗം കാവിവത്ക്കരിക്കുന്നു. ചരിത്രം തിരുത്തുന്നു. പാഠ ഭാഗങ്ങൾ തിരുത്തുന്നു. മതനിരക്ഷേതയെ തകർക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഭരണഘടന തന്നെ തിരുത്തണം എന്ന് സംഘപരിവാർ ആവശ്യപ്പെടുന്നു.

ALSO READ: ’ഞങ്ങൾ ഹാപ്പിയാണ്’; സ്കൂളുകളിൽ സൂംബാ ഡാൻസ് തുടരാനുള്ള സർക്കാർ തീരുമാനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും

ബിജെപി സാധാരണ നിലയിലുള്ള രാഷ്ട്രീയ പാർട്ടി അല്ല, ബിജെപിയുടെ നയം തീരുമാനിക്കുന്നത് ആർഎസ്എസ് ആണ്. ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ട പെറ്റ സഹോദരങ്ങളാണ്. സാമ്രാജ്യത്വ ശക്തികളെ പ്രീണിപ്പിക്കുന്ന നിലയിലേക്ക് കോൺഗ്രസ് മാറിയിരുന്നു.

പാലസ്തിനുമായി അടുത്ത ബന്ധം നമുക്കുണ്ടായിരുന്നു. അത് മാറ്റിയത് കോൺഗ്രസാണ്. ആർഎസ്എസിൻ്റെ നയസമീപനങ്ങളാണ് ബി ജെ പി സ്വീകരിക്കുക. ഇസ്രയേലിനോട് അവർക്ക് മമതയാണ്. ആർഎസ്എസ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല.

ഹിറ്റ്‌ലറും ആർ.എസ്.എസും ന്യൂനപക്ഷങ്ങൾക്കെതിരാണ്. രണ്ട് പേരും കമ്മ്യൂണിസ്റ്റുകാർക്കും എതിരായിരുന്നു. ആർഎസ്എസ് കാഴ്ചപ്പാട് ഭാരതത്തിന്റെ പൈതൃകത്തിൽ ഉള്ളതല്ല. ആർഎസ്എസ് ആശയം ഭാരതത്തിന്റേതല്ല

രാജ്യത്തെ ലോകം നേരത്തെ കണ്ട ആദരവോടെയല്ല കാണുന്നത്. ഇസ്രയേലിനെ അപലപിക്കുന്ന കൂട്ടത്തിൽ ഇന്ത്യക്ക് നിൽക്കാൻ കഴിഞ്ഞില്ല. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി. ഇറാന് നേരെ നടന്ന ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ രാജ്യത്തിനായില്ല. അമേരിക്കയെ പ്രീണിപ്പിക്കാൻ ആയിരുന്നു അത്. സവർക്കറെ വീരത്വം നൽകി ആദരിക്കുന്നു. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച ചരിത്രമാണ് സവർക്കറുടേത്. സത്യം അതുപോലെ പറഞ്ഞാൽ ബിജെപിക്ക് തിരിച്ചടിയാവും.

കേരളത്തിൽ പൊതുവിജ്ഞാന യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖല ശാക്തീകരിച്ചു. പൊതുവിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റം വന്നു. പശ്ചാത്തല സൗകര്യം മാത്രമല്ല, അക്കാദമിക് മികവിലും മാറ്റം വന്നു. ഉന്നത വിദ്യാഭ്യാസ മേഖല മികവുറ്റതാവുന്നു. 2016 ന് മുൻപ് ആദ്യത്തെ 100 ൽ ഒന്നു പോലും കേരളത്തിൽ നിന്ന് ഉണ്ടായില്ല. വിദേശത്ത് നിന്ന് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണ്. എസ്എഫ്ഐയെ പുതിയ കാലം ഏൽപ്പിക്കുന്നത് ഒട്ടേറെ ചുമതകളാണ് എന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News