നീറ്റ് റദ്ദാക്കിയ മാനസിക സമ്മർദ്ദം; ജീവനൊടുക്കിയ സിമ്രാന്റെ വീട് സന്ദർശിച്ച് എസ്എഫ്ഐ അഖിലന്ത്യാ നേതാക്കൾ

SFI

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദം കാരണം ആത്മഹത്യ ചെയ്ത ഹരിയാനയിലെ ഹിസാർ ജില്ല സ്വദേശിനി സിമ്രാന്റെ വീട് എസ്.എഫ്.ഐ അഖിലേന്ത്യാ നേതൃത്വം സന്ദർശിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ്, ഹരിയാന സംസ്ഥാന സെക്രട്ടറി സുഖ്ദേവ്, ഹരിയാന കിസാൻ സഭ സെക്രട്ടറി ദിനേഷ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.

സിമ്രാന്റെ മരണത്തിന് കാരണമായത് സർക്കാരിന്റെ അനാസ്ഥയാണെന്നും ഇതിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും നൽകുമെന്നും അഖിലേന്ത്യാ ഭാരവാഹികൾ കുടുംബത്തെ അറിയിച്ചു. സിമ്രാന് നീതി ലഭിക്കുന്നതിനായി ഹിസാർ ജില്ലാ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരവും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News