നീറ്റ് പരീക്ഷ ക്രമക്കേട്; ഇന്ന് ദേശീയ വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. നീറ്റ് പരീക്ഷ സമ്പ്രദായം അവസാനിപ്പിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുന്നു.

ALSO READ: ഹത്രസ് ദുരന്തം; സത്‌സംഗ് നടത്തിയ ഭോലെ ബാബ ഒളിവിൽ, ജുഡിഷ്യൽ അന്വേഷണത്തിന് സമിതി രൂപികരിച്ച് യുപി ഗവർണർ

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ്ങിനെ ചോദ്യം ചെയ്തു വരികയാണ്” അമൻ സിങ്ങിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സിബിഐ കണക്കുകൂട്ടൽ . ബീഹാർ, ജാർഖണ്ഡ് ഗുജറാത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്‌ബി, പിഎസ്‌യു, എൻഎസ്‍യുഐ, എഐഎസ്എ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സ്റ്റുഡന്‍റ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആദ്യം വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പിന്നാലെ എഐഎസ്എഫും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ: ‘ബിഹാറിൽ വീണ്ടും പാലം തകർന്നു’, ഒരു ദിവസം രണ്ടു പാലം തകരുന്നത് ആദ്യം; 15 ദിവസത്തിനിടെ വീണ പാലങ്ങളുടെ എണ്ണം എട്ട്

അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാനിയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അമൻ സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് അറസ്റ്റ്.കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്ന ഏഴാമത്തെയാളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News