‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’; ഗവര്‍ണര്‍ക്കെതിരെ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ

ഗവര്‍ണര്‍ക്കെതിരെ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ. തിരുവനന്തപുരം ആയുര്‍വേദ കോളേജിലാണ് ബാനര്‍ ഉയര്‍ത്തിയത്. കാലടി സംസ്‌കൃത സര്‍വകലാശാല കവാടത്തിന് മുമ്പിലും എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തി. ‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’ എന്നാണ് ബാനറില്‍ ഉള്ളത്.

സർവകലാശാല കവാടത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ളത്. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് ബാനറിലൂടെ വ്യക്തമാക്കുന്നത്. ഗവർണർക്കെതിരെ മറ്റു കലാലയങ്ങളിലും സർവകലാശാലകളിലും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ്.

ക‍ഴിഞ്ഞ ദിവസം ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു.

രാജ്ഭവനിലെ ഓദ്യോ​ഗിക പരിപാടിയിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വീണ്ടും ഉപയോ​ഗിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ​ഗൈഡ്സ് പരിപാടിക്കെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഈ ചിത്രം വെച്ച നടപടിയിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിച്ചിരുന്നു. സർക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയാണിതെന്നും ഇത്തരം വേദിയിൽ രാഷ്ട്രീയചിഹ്നങ്ങൾ വെക്കരുതെന്നും ​ഗവർണറോട് വേദിയിൽവെച്ച് ആവശ്യപ്പെട്ടശേഷമാണ് മന്ത്രി വേദിവിട്ടിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News