
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി എസ്എഫ്ഐ. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം, പ്രതിഷേധക്കാർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പട്ടു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നൽകിയത്.
ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് വൻ അതിക്രമം ആയിരുന്നു നടത്തിയത്. സമരഗേറ്റിന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കേപ്, ഐഎച്ച്ആർഡി കോളേജുകളിലെ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ സമരം
also read; ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
മദ്യക്കച്ചവടക്കാരെ സഹായിക്കാനായി സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കുന്ന സർക്കാർ വിദ്യാർത്ഥികളുടെ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ സ്ഥിതി വഷളായി. പൊലീസ് ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികളെ മുറിവേൽപ്പിച്ചതായി എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

