കേന്ദ്രത്തിനെതിരെയുള്ള ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങല വിജയിപ്പിക്കണം: എസ്എഫ്‌ഐ

റെയില്‍വേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20ന് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

റെയില്‍വേ യാത്രാ ദുരിതം നേരിട്ടനുഭവിക്കുന്നവരാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം. കൃത്യതയില്ലാതെയോടുന്ന ട്രെയിനുകള്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസിന് എത്താന്‍ ആവുന്നില്ല. പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട ലക്ഷക്കണക്കിന് തസ്തികകള്‍ ആണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമന നിരോധനം മൂലം ഒഴിഞ്ഞു കിടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ച് യുവാക്കളെ സ്വകാര്യ കുത്തകകളുടെ അടിമപ്പണിയെടുക്കാന്‍ നിര്‍ബന്ധിതമാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തേണ്ട ഉത്തരവാദിത്തം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ട്.

Also Read : അഭിമാനനേട്ടവുമായി കുടുംബശ്രീയുടെ കൊച്ചി സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേള

കേരളത്തെ സാമ്പത്തികമായി ഉപരോധിച്ച് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് മൂലം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട ഫെലോഷിപ്പ് വിതരണം ഉള്‍പ്പെടെ മുടങ്ങിക്കിടക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണ വിഹിതം പോലും കൃത്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേവല രാഷ്ട്രീയ വിരോധം കാരണം കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിലെ യു.ഡി.എഫ് സ്വീകരിക്കുന്നത്. ഇതിനെല്ലാമെതിരെ കേരളത്തിന്റെ പ്രതിഷേധം ആര്‍ത്തലയ്ക്കുന്ന ജനുവരി 20 ന്റെ ചരിത്ര സമരം വിജയമാക്കി തീര്‍ക്കണം.

മനുഷ്യചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനുവരി 18 ന് മുഴുവന്‍ ക്യാമ്പസുകളിലും ‘വിദ്യാര്‍ത്ഥി ചങ്ങല’ സംഘടിപ്പിക്കും. ജനുവരി 18 ന്റെ വിദ്യാര്‍ത്ഥി ചങ്ങലകളും, ജനുവരി 20 ന്റെ മനുഷ്യചങ്ങലയും വിജയിപ്പിക്കാന്‍ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News