
ഇന്ത്യ – പാക് സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ, അതിർത്തി സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര സർവകലാശാലകളിലെ മലയാളി വിദ്യാർത്ഥികളെ കേരളത്തിലേക്ക് എത്തിക്കുന്നതിൽ നേതൃത്വം നൽകി എസ് എഫ് ഐ. അതിർത്തികളിലുള്ള കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥികൾ സർവകലാശാലക്കുള്ളിൽ ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നു. തുടർന്ന് കശ്മീരിലും, പഞ്ചാബിലും കുടുങ്ങി കിടന്നിരുന്ന വിദ്യാർഥികളെ ഡൽഹിയിൽ എത്തിക്കുന്ന പ്രവർത്തനത്തിനും, വിദ്യാർത്ഥികളുടെ താൽക്കാലിക താമസ സൗകര്യത്തിനും, അവരെ കേരളത്തിലേക്ക് തിരികെ എത്തിക്കാനുള്ള യാത്ര സൗകര്യത്തിനുമാണ് എസ്എഫ്ഐ മുൻകൈയെടുത്ത് ഇറങ്ങിയത്.
ALSO READ; റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ശക്തമാക്കിയതായി റെയില്‍വേ പൊലീസ്
കഴിഞ്ഞ ദിവസം കാശ്മീർ കേന്ദ്ര സർവകലാശാലയിൽ നിന്നും, പഞ്ചാബ് കേന്ദ്ര സർവകലാശാലയിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികളാണ് എസ്എഫ്ഐയുടെ സഹായത്താൽ ഡൽഹിയിൽ എത്തി ചേർന്നത്. ഈ വിദ്യാർത്ഥികളെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ പോയി എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷ ഘോഷിന്റെയും, പ്രസിഡന്റ് സൂരജിന്റെയും നേതൃത്വത്തിൽ സ്വീകരിക്കുകയും, ഡൽഹിയിലെ സുർജിത്ത് ഭവനിലെത്തിക്കുകയും ചെയ്തു.
വിദ്യാർത്ഥികളെ കേരളത്തിലേക്ക് തിരികെ എത്തിക്കാനുള്ള എസ്എഫ്ഐയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ഇന്ന് ട്രെയിനുകളിൽ സ്പെഷ്യൽ ബോഗി അനുവദിച്ചു. ഇന്ന് 8 മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സിൽ 54 വിദ്യാർത്ഥികളാണ് ഇന്ന് കേരളത്തിലേക്ക് പോയത്. നാളെ രാവിലെയുള്ള ട്രെയിനിൽ 50 ൽ കൂടുതൽ വിദ്യാർത്ഥികൾ കേരളത്തിലേക്ക് പോകും.
രാജ്യത്ത് സംഘർഷ സാധ്യത കൂടുതലായിരുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ ഹെൽപ് ഡെസ്ക് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു. കശ്മീരിൽ നിന്നും, പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് എത്തിയ വിദ്യാർത്ഥികളെ സഹായിക്കാനായി എസ്എഫ്ഐ പ്രവർത്തകർ മുഴുവൻ സമയം വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായത് വലിയ സഹായമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here