മോ​ദി സർക്കാരിൻ്റെ നരനായാട്ട്: എസ് എഫ് ഐ രാജ്യവ്യാപക പഠിപ്പ് മുടക്ക് ജൂലൈ 24 ന്

SFI

ദില്ലിയിൽ ജന്തർ മന്തറിൽ യുവാക്കളുടേയും വിദ്യാർഥികളുടേയും നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാർഥികളെ മോദി സർക്കാർ പൊലീസിനെയും സൈന്യത്തേയും ഉപയോ​ഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന നിലപാടാണ് ഉണ്ടായത്.

ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്ന് വന്നു. ഇടതുപക്ഷ സംഘടനകളും എസ് എഫ് ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്ത് വന്നിരുന്നു. ദില്ലിയിൽ പൊലീസിൻ്റെ നരനായാട്ടിനെതിരേയും എൻ ടി എ പിരിച്ചു വിടുക ധർമേന്ദ്ര പ്രധാൻ രാജി വെക്കുകയെന്നീ ആവശ്യങ്ങളും ഉന്നയിച്ച് എസ് എഫ് ഐ രാജ്യ വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.

Also read: മോദി ജനാധിപത്യത്തിൻ്റെ ഘാതകൻ; അപ്രഖ്യാപിത ഏകാധിപത്യം നടപ്പാക്കുന്നു: ശ്രീജൻ ഭട്ടാചാര്യ

ജൂലൈ 24 നാണ് എസ് എഫ് ഐ പഠിപ്പു മുടക്ക്. ഇതിന് പുറമെ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എസ് എഫ് ഐ തീരുമാനിച്ചിട്ടുണ്ട്. 24 ന് രാത്രി സമരവും എസ് എഫ് ഐ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here