
കേരളത്തിൽ അധികാരമേറ്റ് രണ്ട് മാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിൽ സംഘപരിവാർ അനുകൂലികൾക്ക് വഴിവിട്ട നിയമനങ്ങൾ നൽകുന്നതിൽ പി.എസ് സഞ്ജീവ് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിലും വിവിധ സർവകലാശാലകളിലും നിയമവകുപ്പിലും ഉൾപ്പെടെ പത്തോളം പ്രധാന നിയമനങ്ങളിൽ സംഘപരിവാർ ചായ്‌വുള്ളവരെ തിരുകിക്കയറ്റിയതായാണ് സഞ്ജീവിന്റെ പോസ്റ്റ് വ്യക്തമാക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
കോൺഗ്രസ്സിലേക്ക് നുഴഞ്ഞ് കയറിയ സംഘപരിവാർ!!
കേരളത്തിൽ 2 മാസം മാത്രം പ്രായമുള്ള യുഡിഎഫ് ഗവണ്മെന്റിൽ തുടർച്ചയായി കോൺഗ്രസുകാർ തന്നെ ഉയർത്തിയ വിഷയമാണ്. വ്യത്യസ്ത സർക്കാർ നിയമനങ്ങളിൽ തുടർച്ചയായി സംഘപരിവാർ പ്രവർത്തകരെയോ,ചായ്‌വുള്ളവരെയോ തുടർച്ചയായി നിയമിക്കുകയാണ്.
1)മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രെസ്സ് സെക്രട്ടറി ആയി സംഘപരിവാർ അനുകൂലി റോയ് മാത്യു.
2)മുൻ ഗവർണറുടെ നിയമോപദേഷ്ടാവ് കെ. ജാജു ബാബു യുഡിഎഫ് സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ.
3)മോദി സ്തുതി തുടരുന്ന ഡോ ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി.
4)എംജി സർവകലാശാലയിൽ ഡോ. മാവൂത് എന്ന സംഘപരിവാരുകാരൻ വിസി ആവുന്നു.
5)എംജി സെനറ്റിൽ 19 സംഘ് പ്രവർത്തകർ, ഗവർണർക്ക് യുഡിഎഫ് സർക്കാർ ലിസ്റ്റ് നൽകാതെ അവിടെയും നിയമനം.
6)കേരള സിൻഡിക്കറ്റിൽ സംഘ് പ്രൊജക്റ്റ് യൂണിവേഴ്സിറ്റികളിൽ നടപ്പിലാക്കിയ ആർ.എസ് ശശികുമാർ നിയമിക്കപെടുന്നു.
7)കാർഷിക സർവകലാശാലയിൽ സംഘി വിസി നിയമിക്കപ്പെടുന്നു. ചുക്കാൻ പിടിച്ചത് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും. അവിടെയും യുഡിഎഫ് നിശബ്ദത.
8)കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് തന്നെ സംഘ് ബന്ധം ആരോപിച്ചു രംഗത്ത് വന്ന ശേഷാദ്രി നാദിന്റെ നിയമനം.
9) യുഡിഎഫ് നിയമിച്ച ദേവസ്വം പ്ലീഡർ കെ.ബി പ്രദീപ് ശബരിമല കേസിൽ സംഘിന് വേണ്ടി വാദിച്ച വക്കീൽ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് രാജി വെച്ചതും നാം കണ്ടു.
10)ഇപ്പോഴിത വി.ഡി സതീശൻ തന്നെ നേരിട്ട് നിയമവകുപ്പിന്റെ ഓർഡർ ഇറക്കി തൃശ്ശൂർ ലോ കോളേജ് മുൻ എബിവിപി നേതാവ് ഡി.എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചിരിക്കുന്നു.
രണ്ട് മാസം കൊണ്ട് ഇതാണ് യുഡിഎഫ് സർക്കാരിന്റെ നിയമനങ്ങൾ. ഇതൊക്കെ കണ്ട് കെഎസ്‍യു പ്രസിഡന്റും കൂട്ടരും വിലപിക്കുന്നതിൽ കാര്യമുണ്ട്.ആ വേദന കേരളത്തിന് മനസിലാകും പക്ഷെ അലോഷി എന്ത് ചെയ്യാനാണ് നിങ്ങളുടെ വി.ഡി സതീശൻ നല്ല ഒന്നാം നമ്പർ സംഘ് ഏജന്റ് ആണ്. നിങ്ങൾ കഷ്ടപ്പെട്ടത് കൊണ്ടല്ല മറിച്ച് എബിവിപിക്കാരനും, Rssകാരനും അവരുടെ മുതലാളി അദാനിയുമാണ് സതീശനെ മുഖ്യമന്ത്രി ആക്കിയത് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിനുള്ള തെളിവാണ് ഈ നിയമനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

