
സർവകലാശാലകളെ കാവിവൽക്കരിക്കുന്ന സംഘപരിവാർ അജണ്ടക്കെതിരായി സർവകലാശാലകളിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് എസ് എഫ് ഐ നടത്തുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.
കേരളത്തിലെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്നതാണ് ആർ എസ് എസ്സിന്റെ മുദ്രാവാക്യം. രാജ്യത്ത് ഒരു മയിൽക്കുറ്റി പോലും ഉണ്ടാക്കാത്ത ആർ എസ് എസ് എല്ലാ നന്മകളും തകർക്കുകയാണെന്നും എം ശിവപ്രസാദ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനായി അതിശക്തമായ സമരം മുന്നോട്ടു കൊണ്ടുപോകും എന്നും എം ശിവപ്രസാദ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു കേരളത്തിൽ തെക്ക് വടക്ക് ഇറങ്ങി നടക്കാമെന്ന് ഒരു ഗവർണരും കരുതേണ്ട. കേരളത്തിലെ സർക്കാർ ആണ് ശമ്പളം നൽകുന്നത്. അല്ലാതെ അർലേകർ അല്ലെന്നും വി സിമാർ ചിന്തക്കണം. മുഖ്യമന്ത്രി കസേര കിട്ടാത്ത സങ്കടം കേരളത്തിൽ വന്നല്ല ഗവർണർ തീർക്കേണ്ടതെന്നും എം ശിവപ്രസാദ് പറഞ്ഞു.
നാല് വി സിമാർ സേവാഭാരതിയുടെ പരിപാടിപാടിയിൽ പങ്കെടുക്കാൻ പോയി. ആർ എസ് എസിന്റെ കാര്യാലയത്തിൽ നിന്നല്ല ഗവർണർക്ക് ശമ്പളം നൽകുന്നത്. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാൻ എസ് എഫ് ഐ തയ്യാറല്ലെന്നും. സ്റ്റാറ്റ്യൂട്ടറി ലംഘനം നടത്തിയ വി സി രാജിവെക്കണമെന്ന് എം ശിവപ്രസാദ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

