
ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ച്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഗവർണറുടെ നടപടി തിരുത്തിയില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം ഉണ്ടാകുമെന്നും എസ്എഫ്ഐ .
ഗാന്ധിചിത്രം ഉയർത്തി, ‘ഗവർണറെ ഭരണഘടന പഠിപ്പിക്കും’ എന്ന ബാനറുമായാണ് എസ്എഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന എസ്എഫ്ഐ പ്രവർത്തകർ രാജഭരണ മുന്നിൽ പ്ലക്കാർഡ് ബാനറും ഉയർത്തി പ്രതിഷേധിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഭരണഘടന വിരുദ്ധമായ പ്രവർത്തികൾ ഗവർണർ തിരുത്തണമെന്ന് പി എസ് സഞ്ജീവ് പറഞ്ഞു
രാജഭവൻ മാർച്ച് കഴിഞ്ഞ് മടങ്ങിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എബിവിപി പ്രവർത്തകർ അക്രമം നടത്തി. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിൽ വെച്ച് പെൺകുട്ടികളെ അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിനാണ് എബിവിപി പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചത്. വിഷയത്തിൽ വനിതാ എസ്എഫ്ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here