ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ; മുഴുവന്‍ കലാലയങ്ങളിലും ബാനര്‍ ഉയര്‍ത്തും

sfi

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നിലപാടുകള്‍ മാറ്റും വരെ സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളിലും ഗവര്‍ണര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്താണ് എസ് എഫ് ഐയുടെ തീരുമാനം.

രാജ്ഭവനെ ആർ എസ് എസ് ശാഖയാക്കി മാറ്റാനുള്ള ഗവര്‍ണറുടെ നിലപാടിനെതിരെ ശക്തമായ മറുപടി നല്‍കിയ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് മനപ്പൂര്‍വം അക്രമം സൃഷ്ടിക്കുകയാണ് എ ബി വി പിയെന്നും എസ് എഫ് ഐ ചൂണ്ടിക്കാട്ടി.

Read Also: ‘എ ബി വി പിയുടെത് തെരുവില്‍ മനഃപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമം’; രാജ്ഭവനിലെ ആര്‍ എസ് എസുകാര്‍ക്ക് പങ്കെന്നും മന്ത്രി വി ശിവന്‍കുട്ടി

എസ് എഫ് ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച എ ബി വി പി യുവമോര്‍ച്ച ക്രിമിനലുകള്‍ക്കെതിരെ പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ വെച്ച് സംഘടിപ്പിച്ച എസ് എസ് എല്‍ സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും സെമിനാറും സംഘടിച്ചെത്തിയ എ ബി വി പി -യുവമോര്‍ച്ച ക്രിമിനല്‍ സംഘം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News