‌സർവകലാശാലകളെ നശിപ്പിക്കാനുള്ള നടപടികളാണ് വി സിമാരുടേത്; നാളെ നാല് സർവകലാശാലകളിൽ എസ് എഫ് ഐ പ്രതിഷേധം: പി എസ് സഞ്ജീവ്

SFI Protest

രാജ്ഭവൻ കേന്ദ്രീകരിച്ച് സംഘപരിവാർ നടത്തുന്ന ഇടപെടലുകളാണ് ഇപ്പോൾ കേരളത്തിൽ കാണുന്ന സംഭവങ്ങൾക്ക് പിന്നിലെന്ന് എസ് എഫ് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരള സർവ്വകലാശാലയിൽ നിയമവിരുദ്ധമായി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയാണ് സിൻഡിക്കേറ്റ് റദ്ദ് ചെയ്തത്. സിൻഡിക്കേറ്റ് എടുത്ത നിലപാട് കോടതിയിൽ അടക്കം അംഗീകരിക്കപ്പെട്ടുവെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

രജിസ്ട്രാറെ സസ്പൻ‍ഡ് ചെയ്ത നടപടിയെ ആദ്യഘട്ടത്തിൽ തന്നെ എസ് എഫ് ഐ എതിർത്തിരുന്നു. നമ്മളൊക്കെയും പഠിച്ച സർവ്വകലാശാലകളെ നശിപ്പിക്കാനുള്ള നടപടിയാണ് ഇപ്പോൾ വിസിമാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ഗവർണർ നിയോഗിച്ച വിസിമാർ ആരും സർവ്വകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. സർവ്വകലാശാലകളുടെ പുരോഗതി ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: തെറ്റ് പ്രചരിപ്പിച്ചവര്‍ നിയമനടപടി നേരിടാന്‍ തയ്യാറായിരിക്കുക; മുന്നറിയിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി

കേരള സർവകലാശാലയിലെ വിസി സ്വയം രാജിവെച്ച് പിന്മാറണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. ഗവർണർ നേരിട്ട് നിയമിച്ച വി സിമാർക്കെതിരെ എസ്എഫ്ഐ സമരം നടത്തും. കണ്ണൂർ, കാലിക്കറ്റ്, എംജി, കേരള, യൂണിവേഴ്സിറ്റികളിൽ മാർച്ച് നടത്തുമെന്നും. കേരള, കാലിക്കറ്റ് വിസിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News