
വിദ്യാർഥികളുടെ ക്ലാസ് മുറികളുടെയും ലാബ് സൗകര്യത്തിന്റെയും അഭാവം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. കൊച്ചി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുട നേതൃത്വത്തിലാണ് പ്രതിഷേധം. അധികൃതർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സമരക്കാരുടെ തീരുമാനം.
വർഷങ്ങളായി വിദ്യാർഥികൾ നേരിടുന്ന സ്ഥലപരിമിതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിന്റെയും ലാബ് സൗകര്യത്തിന്റെയും അഭാവം നേരിട്ടു. തുടർന്ന് നടന്ന വിദ്യാർത്ഥിസമരത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി താൽക്കാലിക പരിഹാരം കാണുകയായിരുന്നു.
നിലവിൽ വിദ്യാർത്ഥികളുടെ ക്ലാസ് മുറികൾ ഒരു ക്യാമ്പസിലും ലാബ് സൗകര്യം മറ്റൊരു ക്യാമ്പസിലുമാണുള്ളത്. ശാശ്വത പരിഹാരത്തിനായി വീണ്ടും വിദ്യാർത്ഥികൾ സമര രംഗത്തിറങ്ങി. ആറുമാസത്തിനുള്ളിൽ പരിഹാരം കാണാമെന്ന് വിദ്യാർഥികളെ അറിയിച്ച അധികാരികൾ 9 മാസം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ തയ്യാറായിട്ടില്ല. അധികൃതർ ചർച്ചക്ക് തയ്യാറായിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here