കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണാൻ അനുമതി, എസ്എഫ്ഐ പ്രതിഷേധത്തിനുമുന്നിൽ മുട്ടുമടക്കി ദില്ലി പൊലീസ്

sfi

എസ്എഫ്ഐ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ദില്ലി പൊലീസ്. എസ്എഫ്ഐ ഡെലിഗേഷനു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന കാണാൻ അനുമതി നൽകി.4 പേർക്ക് ധർമേന്ദ്ര പ്രധാനെ കാണാൻ അനുമതി നൽകിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ബാക്കി പ്രവർത്തകരെ വിട്ടുകിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കിലെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്.

also read:കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാർച്ച്, ദില്ലയിൽ കൂറ്റൻ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ

റോഡിൽ കുത്തിയിരുന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ അഖിലേന്ത്യ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി, ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ്, വൈസ് പ്രസിഡൻ്റ് എസ് ശില്പ, എന്നിവർ ധർമേന്ദ്ര പ്രധാനെ കാണാനായി നിവേദനം നൽകുമെന്നാണ് വിവരം.

കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിട്ടുണ്ട്. പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുൻപും ഇവർ ഗവർണർക്കും കേന്ദ്ര സർക്കാരിനുമെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News