‘കിലാ’യിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേനിൽ (കിലാ) നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നതിലും,അനധികൃത നിയമനങ്ങൾ നടത്തുന്നതിലും, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത അധികൃതരുടെ നടപടിക്കെതിരെയുമായിരുന്നു പ്രതിഷേധം.

ചട്ടങ്ങൾ കാറ്റിൽ പറത്തി കിലയിൽ നടത്തുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും,ജീവനക്കാരെ പിരിച്ചു വിടുന്നതിന് എതിരെയും വിദ്യാർഥി പ്രതിഷേധം ഇരമ്പി. കാലങ്ങളായി വിദ്യാർത്ഥികൾ ഉന്നയിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കാൻ അധികൃതർ തയ്യാറാകുന്നില്ലാ എന്നാണ് വിദ്യാർത്ഥികളുടെ പരാതി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജിഷ്ണു സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

Also Read: കടത്തനാട് സഹകരണസംഘം തട്ടിപ്പ്; ഡിസിസി സെക്രട്ടറി സുധീർ കുമാർ കസ്റ്റഡിയിൽ

പത്ത് വർഷം എത്തിയ ജീവനക്കാരേ പോലും മുൻ കൂട്ടി അറിയിക്കാതെ പിരിച്ചു വിടുന്നത്. നിലവിലുള്ളവരെ പിരിച്ചു വിടുന്നതോടൊപ്പം അനധികൃതമായി പലരേയും നിയമിക്കുന്നുമുണ്ട്. ചട്ടങ്ങൾ അനുസരിച്ച് അഭിമുഖമോ, വിജ്ഞാപനമോ ഇല്ലാതെയാണ് നിയമനം. കിലയിൽ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കാനും അധികൃതർ തയ്യാറാകുന്നില്ല. എസ്എഫ്‌ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികൾ അഡിമിനിസ്‌ട്രേഷൻ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News