
കേരള സാങ്കേതിക സര്‍വകലാശാലയിലെ S5, S7 സെമസ്റ്ററുകളിലെ നിര്‍ബന്ധിത ഇയര്‍ ബാക്ക് സംവിധാനത്തിനെതിരെ എസ് എഫ് ഐ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ നേരിടുന്ന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കെ ടി യു ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
എസ് എഫ് ഐ സമരത്തെ തുടര്‍ന്ന് ഇയര്‍ ബാക്ക് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടിയന്തരമായി കമ്മിറ്റികള്‍ ചേര്‍ന്ന് പരിശോധിക്കുമെന്നും നിലവില്‍ ഇയര്‍ ഔട്ടായി നില്‍ക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ സെമസ്റ്ററുകളില്‍ താത്കാലികമായി പ്രവേശിപ്പിക്കാനും തീരുമാനമായി.
മാര്‍ച്ച് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി എസ് കെ ആദര്‍ശ്, വൈസ് പ്രസിഡന്റ് അമല്‍ കെ എസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദന്‍, അവിനാശ്, ആശിഷ്, അവ്യ, ഭാഗ്യ, ടെക്നോസ് ഭാരവാഹികളായ അജയ്, റിനോ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. ഇയര്‍ ബാക്ക് സിസ്റ്റം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ സമരം മുന്നോട്ട് പോകുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here