പലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച്; എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞു. എഫ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് സൂരജിനെയടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദില്ലിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ഗാസയില്‍ നടക്കുന്ന ഇസ്രായേലിന്റെ കൊടും ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇസ്രായേല്‍ എംബസിക്ക് സമീപം നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.

ALSO READ: മേഘാലയ ഹണിമൂണ്‍ കൊലക്കേസ്: കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; വഴിത്തിരിവായത് പ്രാദേശിക ഗൈഡിന്‍റെ മൊ‍ഴി

എസ് എഫ് ഐ ദില്ലി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇലമോന്‍, ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ എന്നിവരെ മാര്‍ച്ചിലേക്കും എത്തുന്ന വഴിയേ പൊലീസ് തടഞ്ഞു അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍ അണി നിരന്ന നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ALSO READ: ജമായത്തെ ഇസ്ലാമിക്ക് യുഡിഎഫില്‍ ഔപചാരികമായി പ്രവേശനം ലഭിച്ചിരിക്കുന്നു: പരിഹാസവുമായി അശോകന്‍ ചരുവില്‍

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് ഗസയിലേക്കുള്ള പ്രവേശനം തടഞ്ഞതിലും വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തി. സമാധാനന്തരീക്ഷത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധിക്കാനുള്ള അവകാശം പോലും ലംഘിക്കപ്പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News