ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ നിയമനം, കോഴിക്കോട് സർവകലാശാല ക്യാമ്പസ്സിലെത്തിയ ചാൻസലർക്ക് നേരെ പ്രതിഷേധ ബാനർ ഉയർത്തി എസ്എഫ്ഐ

ആർഎസ്എസുകാരനായ മോഹനൻ കുന്നുമ്മലിൻ്റെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ വീണ്ടും ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ. കോഴിക്കോട് സർവകലാശാല ക്യാമ്പസ്സിലെത്തിയ  ചാൻസലരുടെ വാഹന വ്യൂഹത്തിനു മുൻപിൽ  ബാനർ ഉയർത്തിയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ‘സംഘി ചാൻസലറെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’ എന്നെഴുതിയ ബാനറായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ചാൻസലർക്ക് മുന്നിൽ ഉയർത്തിക്കാണിച്ചത്.

ALSO READ: കമ്പോഡിയയിൽ അകപ്പെട്ട അബിൻ ബാബുവിന് സഹായം തേടി എ എ റഹീം എംപി, ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചു

ആരോഗ്യ സർവകലാശാല വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് നാളെ കോഴിക്കോട് ക്യാമ്പസ്സിൽ കൂടുതൽ ശക്തമായ  പ്രതിഷേധം ഉയർത്തുമെന്ന് പ്രവർത്തകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News