
വിദ്യാലയങ്ങളിൽ ഏർപ്പെടുത്തുന്ന ഭക്ഷണമനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പ്രതിഷേധം. അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചുനങ്ങാട് എവിഎം സ്കൂളിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് എവിഎം ഹൈസ്കൂളിലെ അധ്യാപകനായ പ്രബിനാണ്, പ്രബിൻ ഒറ്റപ്പാലം എന്ന തന്‍റെ ഫേസ്ബുക്കിൽ വിവാദപരമായ പരാമർശം നടത്തിയത്.
അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ മാർച്ച് നടന്നു. പ്രതിഷേധ മാർച്ച് എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു.
അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെ വിദ്യാർഥി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും എസ്എഫ്ഐയും പരാതി നൽകി. വിദ്യാർഥികൾ സ്കൂളിൽ തീറ്റ മത്സരത്തിന് വരുന്നവരാണെന്നാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അധ്യാപകരെയും ഇയാൾ പോസ്റ്റിലൂടെ അപമാനിച്ചു. തുടർന്ന്, ഇയാൾക്കെതിരെ മുൻ വിദ്യാർഥികൾ അടക്കം രംഗത്തെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here