
ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ് എഫ് ഐ. ഗവർണറുടെ നിലപാടിനെതിരെ എസ് എഫ് ഐ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം, രാജേന്ദ്ര ആർലേക്കർ മുൻ ഗവർണർ മുന്നോട്ട് വെച്ച നിലപാട് തുടരുന്നു എന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാർ താൽപര്യങ്ങൾ ആണ് രാജ്ഭവൻ നടപ്പിലാക്കുന്നത്. ആർഎസ്എസിൻ്റെ തറവാട് സ്വത്ത് അല്ല രാജ്ഭവൻ. എസ് എഫ് ഐ ഒരുകാരണവശാലും ഭരണഘടന താൽപര്യങ്ങളിൽ പിന്നോട്ട് പോകില്ല. ആർലേക്കർ ഈ നടപടി തിരുത്തണം. ഗവർണർഷിപ്പ് ഒരു പദവി മാത്രമാണ്. ഈ രാജ്യത്തെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. മരണം വരെ ആ സമരത്തിന് മുന്നിൽ ഞങൾ ഉണ്ടാകും എന്നും സംവേജ് പറഞ്ഞു.
SFI intensifies protest against Governor. SFI organized a march to Raj Bhavan against the Governor’s stand. There was a clash between activists and police during the march. Police used water cannons on SFI activists.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


