
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമല്ലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ബാനറുയര്‍ത്തി പ്രതിഷേധിച്ച് എസ് എഫ് ഐ. കേരള സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി.
വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്.
Also Read : പാവങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപിക്കാത്ത സർക്കാരാണ് കേരളത്തിലേത്: എ വിജയ രാഘവൻ
ഇതിന്റെ ഭാഗമായാണ് കേരള വി സിയെ കാണ്മാനില്ല എന്ന ബാനര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്തിയത്. വിസിയുടെ നിലപാട് കാരണം സര്‍വകലാശാല പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here