
തിരുവനന്തപുരം ജില്ലയിൽ നിരവധി വിദ്യാർഥികളുടെ വീടുകളിൽ പൊലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണെന്ന് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ, സെക്രട്ടറി നന്ദൻ എം എ എന്നിവരാണ് പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സമരങ്ങളെ കേസുകളും വേട്ടയാടലുകളും കൊണ്ട് അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇതേ രീതിയിലുള്ള പൊലീസ് നടപടികളാണ് ഇനിയും തുടരുന്നത് എങ്കിൽ അതിലും ശക്തമായ സമരമുഖങ്ങളുമായി എസ്എഫ്ഐ തെരുവിൽ ഉണ്ടാകുമെന്നും വിദ്യാർഥി പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി തന്നെ ലഭിക്കുമെന്നും ഇവർ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
സർവ്വകലാശാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് കെ എസ് യു പ്രവർത്തകർ ആക്രമിച്ചത്. സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ഈ ആക്രമത്തിൽ പരിക്കേറ്റിരുന്നു. സർവകലാശാല തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിൽ വിറളി പൂണ്ടാണ് കെ.എസ്.യു കല്ലുകളും വടികളുംകൊണ്ട് ആക്രമണം നടത്തിയത്. ഇവരുടെ ഗുണ്ടാ വിളയാട്ടത്തിന് പൊലീസും കൂട്ടുനിന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

