
യുഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുമ്പോൾ ബിജെപി നേതാക്കൾ പ്രതികരിക്കുന്നത് ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പി എസ് സഞ്ജീവ്. യുഡിഎഫിനെ നയിക്കുന്നത് സംഘപരിവാർ തീരുമാനങ്ങളാണെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് ബിജെപി നേതാക്കളുടെ പ്രതികരണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങളെ വിമർശിക്കുമ്പോൾ ബിജെപി നേതാവ് കെ സുരേന്ദ്രന് എന്തിനാണ് പൊള്ളുന്നതെന്ന് സഞ്ജീവ് ചോദിക്കുന്നു. യുഡിഎഫ്-ബിജെപി ഡീൽ നടന്നിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ന്യായമായ കാര്യങ്ങൾ പറയുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് തുടരുമെന്നും അദ്ദേഹം കുറിച്ചു.
ALSO READ: പുതുവഴികൾ: കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സ്വീകരിക്കാൻ സിപിഐ എം
എസ്എഫ്ഐയെ ആനയോട് ഉപമിച്ചത് കൊള്ളാമെന്നും വർഗീയതയുമായി കേരളത്തിലെ ക്യാമ്പസുകളിലേക്ക് വരേണ്ടെന്നും അവിടെ മതനിരപേക്ഷ ആനയുണ്ടെന്ന് എബിവിപി പിള്ളേർക്ക് പറഞ്ഞു കൊടുക്കണം എന്നും അദ്ദേഹം കുറിക്കുന്നു
പോസ്റ്റിന്റെ പൂർണരൂപം
യുഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താൽ, ജി ആണ് പ്രതികരണവുമായി വരുന്നതെന്ന് അറിഞ്ഞില്ല.
എന്തായാലും കൊള്ളാം
ഇതു തന്നെയാണ് ഞങ്ങളും പറഞ്ഞത് യുഡിഎഫ് സർക്കാരിനെ നയിക്കുന്നത് സംഘപരിവാർ തീരുമാനങ്ങൾ ആണെന്ന്.ഡീൽ നടന്നിരിക്കുന്നു എന്ന്.
അവരെ പറഞ്ഞപ്പോൾ സുരന്ദ്രൻ ജി ക്ക് പൊള്ളി.
ന്യായമായ കാര്യങ്ങൾ പറയുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തം ആണ് അത് തുടരും.
ആനയോട് ഉപമിച്ചതെന്തായാലും കൊള്ളാം, ആ എബിവിപി പിള്ളേർക്ക് പറഞ്ഞു കൊടുക്കണം വർഗീയതയും കൊണ്ട് കേരളീയ ക്യാമ്പസുകളിൽ പോകണ്ട അവിടെ മതനിരപേക്ഷ ആനയുണ്ടെന്ന്, സമയമുണ്ടെൽ ആ ഗവർണർക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

