
സംഘപരിവാർ ഇരിക്കാൻ പറയുമ്പോൾ ഇഴയുന്നവരാണ് ചില മാധ്യമ മുതലാളിമാരെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സംഘി വൈസ് ചാൻസിലർ കേരള സർവകലാശാലയുടെ പടി ചവിട്ടിയിട്ട് ഇന്നേക്ക് 13 ദിവസമെന്ന ഫ്ലക്സ് ഉയർത്തിയാണ് എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയിലാണ് എം ശിവപ്രസാദ് സംസാരിച്ചത്.
നിങ്ങളുടെ മാനേജ്‌മെന്റിനെ ഭയപ്പെടാതെ നിങ്ങൾ വിസിയോട് ചോദ്യങ്ങൾ ചോദിക്കൂ, ചില മാധ്യമങ്ങളുടെ മാനേജ്‌മെന്റ് താത്പര്യങ്ങൾ സംഘപരിവാറിനോട് വിധേയത്വം പ്രകടിപ്പിക്കുന്നവയാണ്. സംഘപരിവാർ കേരളത്തിൽ ആദ്യം കീഴ്പെടുത്തിയത് മാധ്യമങ്ങളെ ആണ്. സംഘപരിവാർ ഇരിക്കാൻ പറയുമ്പോൾ മുട്ടിൽ ഇഴയുന്നവരാണ് ചില മാധ്യമ മുതലാളിമാരെന്നും കേരളത്തിലെ മാധ്യ്മ പാരമ്പര്യം ഇങ്ങനെയല്ലെന്നും മാധ്യമ മുതലാളിമാർ മനസിലാക്കണമെന്നും എം ശിവപ്രസാദ് കൂട്ടിച്ചേർത്തു. എഡിറ്റർമാർക്ക് പങ്കുണ്ടോ എന്ന് പോലും അറിയില്ല. സർവകലാശാലകളെ കാവിവത്കരിക്കുന്ന വിസിമാരോട് ചോദ്യം ചോദിക്കുവാൻ നിങ്ങൾ മാനേജ്‌മെന്റിൽ നിന്ന് അനുമതി വാങ്ങണമെന്നും ശിവപ്രസാദ് പറഞ്ഞു.
കേരളത്തോട് സ്നേഹമുള്ളവരാണെങ്കിൽ വിസിയോട് ചോദ്യങ്ങൾ ചോദിക്കണമെന്നും ആർഎസ്എസിനെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ വിസിയോട് മാധ്യമങ്ങൾ ചോദിക്കുന്നില്ല. സംഘപരിവാർ വിസിയോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുന്ന കാലത്തോളം ഞങ്ങൾ തെരുവിൽ ആ ചോദ്യങ്ങൾ ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

