‘എസ് എഫ് ഐ യെ ആക്രമിക്കാനുള്ള ആയുധമായി കഞ്ചാവ് വേട്ട ഉപയോഗിക്കുന്നു’: പി എസ് സഞ്ജീവ്

p s sanjeev

എസ് എഫ് ഐ യെ ബോധപൂർവ്വം ആക്രമിക്കാനുള്ള ആയുധമായി കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ഉപയോഗിക്കുന്നുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. 2 കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ എസ് യു പശ്ചാത്തലം മറച്ചുവച്ചു. ഇന്ന് പിടിയിലായ കെ എസ് യു നേതാക്കളെ പൂർവ വിദ്യാർഥികളായി മാത്രം മാധ്യമങ്ങൾ അവതരിപ്പിച്ചു എന്ന് പി എസ് സഞ്ജീവ് പറഞ്ഞു. പിടിയിലായ ജയിലിൽ കിടക്കുന്ന 3 പേരും കെ എസ് യു നേതാക്കളാണ്. കഞ്ചാവ് വേട്ടയിൽ മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Also read: ‘എസ് എഫ് ഐയുടെ വാര്‍ത്ത ഒന്നാം പേജിലും കെ എസ് യു നേതാവില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചത് വ്യാജ വാര്‍ത്തയും’; മാതൃഭൂമിയുടെ ഇരട്ടത്താപ്പ് വലിച്ചുകീറി കുറിപ്പ്

‘കെ എസ് യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും മരട് അനീഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രദർശിപ്പിച്ചു. കെ എസ് യു ജാഥ തൃശൂർ എത്തിയപ്പോൾ എടുത്ത ഫോട്ടോയാണ് പ്രദർശിപ്പിച്ച ഫോട്ടോ. കൈരളിയോട് പ്രതിപക്ഷ നേതാവ് കയർത്തപ്പോൾ മറ്റുള്ളവർ നോക്കി നിന്നു. ഇടതു വിരുദ്ധത ബാധിച്ച് സ്ഥലജല വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവിന്. നിലവാരമില്ലാത്ത രാഷ്ട്രീയ നേതാവാണ് വി ഡി സതീശൻ. സത്യം പറയാൻ മാധ്യമങ്ങൾ തയ്യാറാവണം എന്നും സഞ്ജീവ് പറഞ്ഞു.

Also read: കോഴിക്കോട് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ഒരു ലഹരി മാഫിയക്കും ക്യാമ്പസിൽ സ്ഥാനമുണ്ടാവില്ല. ലഹരിക്കെതിരായ പോരാട്ടം എസ് എഫ് ഐ തുടരും. മാധ്യമങ്ങൾ കള്ള പ്രചാരണം അവസാനിക്കണം. പ്രതിപക്ഷ നേതാവ് കള്ളം വിളിച്ചു പറയുന്നു എന്നും സഞ്ജീവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News