നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ ഇന്ന് എസ് എഫ് ഐ സംസ്ഥാന വ്യാപക പ്രതിഷേധം

sfi state wide protest

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ് എഫ് ഐ. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു. കേന്ദ്രമന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കും.

ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുക. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലാണ് ഇന്ന് മാർച്ച് നടത്തുന്നത്. തിരുവനന്തപുരത്ത് ഏജിസ്‌ ഓഫീസിലേക്ക് കഴിഞ്ഞദിവസം വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

Also read: ഇന്നുണ്ടാകുമോ? എങ്ങുമെത്താതെ മുഖ്യമന്ത്രി ചർച്ച; തർക്കം തുടരുന്നു, കോൺ​ഗ്രസിലും ലീ​ഗിലും അതൃപ്തിയും

നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും പതിവാകുന്ന സാഹചര്യത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News