
ഉന്നത വിദ്യാഭ്യാസരംഗത്തെ കാവി വത്കരിക്കുന്ന കേരളത്തിലെ ആർഎസ്എസ് ഗവർണർക്കും അദ്ദേഹം നിയമിച്ച വിസി മാർക്കും എതിരെ അതിശക്തമായ സമരം നടത്തിയതിന്റെ ഭാഗമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള 30 സഖാക്കളെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് പൂർണം. പഠിപ്പു മുടക്കിന്റെ ഭാഗമായി ക്ലാസ് മുറികളിൽ നിന്ന് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ച് വിദ്യാർത്ഥികൾ തെരുവിലേക്ക് മാർച്ചുകൾ സംഘടിപ്പിച്ചു.
ALSO READ – തൊഴിലിടങ്ങളിലെ ഇന്‍റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം: വനിതാ കമ്മീഷൻ
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണം പ്രതിരോധിക്കും എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ രാജഭവൻ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് ആദർശ് എം സജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് അമൽ കെ എസ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം അവ്യ തുടങ്ങിയവർ മാർച്ച് നേതൃത്വം നൽകി. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും എസ്എഫ്ഐയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

