ജെഎൻയു വിസിയെ പുറത്താക്കണം: രാഷ്ട്രപതിക്ക് നിവേദനം നൽകി എസ്എഫ്ഐ

jnu vc

വഹർലാൽ നെഹ്‌റു സർവ്വകലാശാല (ജെഎൻയു) വൈസ് ചാൻസലർ ശാന്തി ശ്രീ പണ്ഡിറ്റിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ (SFI) രാഷ്ട്രപതിക്ക് നിവേദനം നൽകി. വിസി ജാതി അധിക്ഷേപം നടത്തിയെന്നും ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നും സംഘടന.

Also read: പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി കേരളം

വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ജാതീയമായ അധിക്ഷേപമാണെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നു. വിസിയുടെ നിലപാടുകളും തീരുമാനങ്ങളും ക്യാമ്പസിലെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്ന് നിവേദനത്തിൽ പറയുന്നു.

ജെഎൻയു യൂണിവേഴ്സിറ്റി ആക്ടിലെ സെക്ഷൻ 8 പ്രകാരം വൈസ് ചാൻസലർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സർവ്വകലാശാലയുടെ വിസിറ്റർ എന്ന പദവി ഉപയോഗിച്ച് രാഷ്ട്രപതി നേരിട്ട് ഇടപെടണമെന്നും ശാന്തി ശ്രീ പണ്ഡിറ്റിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ജെഎൻയു ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കുന്ന വിസിക്കെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News