കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യയിലുടനീളം 100 പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ എസ്എഫ്ഐ

നീറ്റ്, സിബിഎസ്ഇ പരീ​​ക്ഷകളിലെ ക്രമക്കേട്, ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യയിലുടനീളം 100 പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ എസ്എഫ്ഐ. ‘സ്റ്റുഡന്റ്സ് ലിവ്സ് മാറ്റർ, ധർമ്മേന്ദ്ര പ്രധാൻ മസ്റ്റ് റിസൈൻ’ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് എസ്എഫ്ഐ റാലി സംഘടിപ്പിക്കുക.

നീറ്റ്, സിബിഎസ്ഇ പരീ​​ക്ഷാ നടത്തിപ്പിൽ വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും വ്യാപകമായ വിമർശനം ഉയർന്നു വന്നിട്ടും നീറ്റ് പുനഃപരീക്ഷയിലും വലിയ വീഴ്ചയാണുണ്ടായത്. നീറ്റ് പുനഃ പരീക്ഷക്ക് ബയോമെട്രിക്ക് എക്ഷാമിനേഷൻ നടത്താൻ ഏൽപ്പിച്ചത് ഉത്തർപ്രദേശ്, ജാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്നൊവേറ്റീവ് വ്യൂ എന്ന കമ്പനിയെയാണ് എന്നതും ആക്ഷേപങ്ങൾ ഉയരാൻ കാരണമായിരുന്നു. പരീക്ഷാ നടത്തിപ്പിൽ ഇത്രയധികം വീഴ്ചകൾ ഉണ്ടായിട്ടും പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളെന്നും ഭീകരവാദികളെന്നും വിളിക്കാനാണ് ധർമ്മേന്ദ്ര പ്രധാൻ ശ്രമിച്ചതെന്നും എസ്എഫ്ഐ പറയുന്നു.

Also Read: ആലപ്പുഴയിൽ നിർമാണം നടക്കുന്ന ദേശീയ പാതയിൽ ഗർത്തം; ഒഴിവായത് വലിയ ദുരന്തം

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക, നീറ്റ്, സിബിഎസ്ഇ പരീക്ഷാ അട്ടിമറികളെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തുക, മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തിന് 5 കോടി രൂപ നഷ്ടപരിഹാരം നൽകുക, എല്ലാ കുറ്റവാളികളെയും ശിക്ഷിക്കണം, സിബിഎസ്ഇ പരീക്ഷകളിലെ ഒഎസ്എം മൂല്യനിർണ്ണയം റദ്ദാക്കണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ റാലി സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News